July 16, 2026

മൈലാടി പഠന കേന്ദ്രത്തെ സ്മാർട്ടാക്കാൻ കുഞ്ചാക്കോ ബോബൻ

0
IMG-20210629-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈലാടി പഠന കേന്ദ്രത്തെ സ്മാർട്ടാക്കാൻ കുഞ്ചാക്കോ ബോബൻ

കൽപ്പറ്റ : ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൽപ്പറ്റ നഗരസഭയുടെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന മൈലാടി പഠന കേന്ദ്രത്തിൽ സ്മാർട്ട് പഠന സൗകര്യം ഒരുക്കി പ്രശസ്ത സിനിമാനടൻ കുഞ്ചാക്കോ ബോബന്റെ സഹായ ഹസ്തം. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ ശിവരാമൻ ലാപ് ടോപ്പ് ടാബ് , സ്പീക്കർ നെറ്റ് വർക്ക് ഉപകരണങ്ങൾ അടങ്ങിയ കിറ്റ് ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ എം.ബി.ബാബു അദ്ധ്യക്ഷത വഹിച്ചു. മുണ്ടേരി സ്കൂൾ പ്രിൻസിപ്പാൾ സജീവൻ പി.ടി ,ഹെഡ് മാസ്റ്റർ സുജിത്ത് .എൻ., വിദ്യാഭ്യാസ സമിതി വാർഡ് കൺവീനർ സജി ആന്റോ , അധ്യാപകരായ രജിത മോഹൻ വിശാല.എം.എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 25 ൽ പരം ഗോത്ര വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന ഇലക്ട്രോണിക് പഠനോപകരണങ്ങൾ ലഭ്യമായത് വഴി ഓൺലൈൻ പഠനം രസകരമായി വിദ്യാർത്ഥികൾക്ക് ആസ്വദിക്കാൻ കഴിയും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *