June 3, 2026

അണക്കപ്പാറ വ്യാജമദ്യകേസ്: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് വിട്ടു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

0
n29405815638a561f0575284d92966b87add5c3ba9c16ca23213be10669436b108fc15d9f0.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാലക്കാട്: അണക്കപ്പാറ വ്യാജമദ്യകേസിലെ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് വിട്ടു. ജോയിന്റ് എക്സൈസ് കമ്മീഷ്ണര്‍ നെല്‍സനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയുണ്ടായേക്കും. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. 2 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കും. ആലത്തൂര്‍ എക്സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും ഇന്‍സ്പക്ടര്‍ പ്രശോഭിനെ നിലമ്ബൂരേക്കും ഐബി ഇന്‍സ്പക്ടര്‍ അനൂപിനെ തൃപ്പൂണിത്തുറയ്ക്കും സ്ഥലം മാറ്റാനാണ് തീരുമാനം. ഡപ്യൂട്ടീ കമ്മീഷണര്‍, സെന്‍ട്രല്‍ സോണ്‍ അസി.കമ്മീഷ്ണര്‍ക്കുമാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും തുടരും.

അണക്കപ്പാറയിലെ വ്യാജകളള് ഉല്‍പ്പാദന കേന്ദ്രത്തിലെ പ്രധാന കണ്ണി സോമന്‍ നായര്‍ക്കായി തെക്കന്‍ കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *