April 26, 2024

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു

0
Img 20210629 Wa0030.jpg
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചു

കല്‍പ്പറ്റ : നരേന്ദ്ര മോദി സര്‍ക്കാരിന്റെ പതനം സംഭവിക്കുക ‍കര്ഷകരിലൂടെയും തൊഴിലാളികളിലൂടെയും ആയിരിക്കുമെന്ന് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. മൂന്ന് കാര്‍ഷിക കരിനിയമങ്ങള്‍ ഉള്‍പ്പെടെ ജനവിരുദ്ധനയങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന കോര്‍പ്പറേറ്റ് -വര്‍ഗീയ ശക്തികള്‍ നിയന്ത്രിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ നിലംപതിക്കേണ്ടത് കര്‍ഷകരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അനിവാര്യമായ ആവശ്യമായി മാറിയിരിക്കുന്നു. ഏഴുമാസമായി ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദിനേശന്‍ മാസ്റ്റര്‍ (എഐടിയുസി) അധ്യക്ഷത വഹിച്ചു. പി എം സന്തോഷ് കുമാര്‍,പി.കെ.അബു (സിഐടിയു ) സി.മൊയ്തീന്‍കുട്ടി (എസ്ടിയു ), സി കെ നൗഷാദ് (എച്ച്എംഎസ്), കെ കെ രാജേന്ദ്രന്‍ (ഐഎന്‍ടിയുസി) തുടങ്ങിയർ പങ്കെെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *