April 25, 2024

റോഡരികിലെ മരം മുറിച്ചതിനെതിരെ വിവാദം

0
Img 20210630 Wa0052.jpg
റോഡരികിലെ മരം മുറിച്ചതിനെതിരെ വിവാദം 

മാനന്തവാടി: ചൂട്ടക്കടവ് റോഡരികിൽ അങ്കണവാടിക്ക് സമീപത്തെ മരം
മുറിച്ചതിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസമാണ് ചൂട്ടക്കടവ് റോഡിൽ
അങ്കൺവാടിക്ക് സമീപത്തെ ചുവന്ന അകിൽ മരം മുറിച്ചത്. റോഡിന്റെ നവീകരണ പ്രവർത്തികൾ നടക്കുമ്പോൾ റോഡ് വികസിപ്പിക്കുന്നതിനായി പോലും
മുറിക്കാതിരുന്ന വലിയ തണൽ മരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ
അനധികൃതമായി ലോക്ക് ഡൗണിന്റെ മറവിൽ മുറിച്ചെന്നും ഇതിന് നേതൃത്വം നൽകിയ
നഗരസഭാ കൗൺസിലർ പി.വി. ജോർജിനെതിരെ നടപടിയെടുക്കണമെന്നും സിപിഎം
ചൂട്ടക്കടവ് ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ഒരു വിധ
കേടുപാടുകളോ അപകട ഭീഷണി ഉയർത്തുകയോ ചെയ്യാത്ത മരം മുറിച്ചവർക്കെതിരെ
നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ വി.ആർ. രാജേഷ്അധ്യക്ഷത വഹിച്ചു. എ.രാജൻ, പി. ഷൈജു, എം. ബാലൻ എന്നിവർ സംസാരിച്ചു.
  എന്നാൽ റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണമെന്ന
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മരം
മുറിച്ചതെന്ന് നഗരസഭാ കൗൺസിലർ പി.വി. ജോർജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റവന്യു, വനം, കൃഷി, പൊതുമരാമത്ത്, നഗരസഭ, പൊലീസ് അധികൃതർ യോഗം ചേർന്ന്
എടുത്ത തീരുമാനം നടപ്പിലാക്കുകയാണുണ്ടായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *