April 19, 2024

വാളത്തൂര്‍ കരിങ്കല്‍ ക്വാറി ലൈസന്‍സ് റദ്ദാക്കി; ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രകൃതിസംരക്ഷണ സമിതി

0
വാളത്തൂര്‍ കരിങ്കല്‍ ക്വാറി ലൈസന്‍സ് റദ്ദാക്കി; ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രകൃതിസംരക്ഷണ സമിതി

കല്‍പ്പറ്റ: പഞ്ചായത്ത് ബോര്‍ഡിന്റെയും രണ്ടു ഗ്രാമസഭകളുടെയും ജൈവ

വൈവിധ്യ മാനേജ്‌മെന്റ് കമ്മറ്റിയുടെയും എതിര്‍പ്പിനെയും തീരുമാനത്തെയും
മറികടന്ന് വാളത്തൂര്‍ ചീരക്കുന്നിലെ കരിങ്കല്‍ ക്വാറിക്ക്
നിയമവിരുദ്ധമായി ലൈസന്‍സ് നല്‍കിയ മുപ്പൈനാട് ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയുടെ നടപടികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റദ്ദാക്കി.
റദ്ദാക്കിയ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രകൃതിസംരക്ഷണ സമിതി വ്യക്തമാക്കി. ക്വാറി മാഫിയക്ക് വേണ്ടി നിയമം ലംഘിക്കുകയും ഭരണസമിതിയെ ധിക്കരിക്കുകയും ചെയ്ത പഞ്ചായത്ത് സെക്രട്ടറിയെ ഉടനടി സസ്പെന്റ്ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. പഞ്ചായത്ത് തീരുമാനത്തിനെതിരെ
ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാന്‍ ക്വാറി ഉടമകള്‍
ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സമിതി യോഗം മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ തോമസ് അമ്പലവയല്‍, എം ഗംഗാധരന്‍, സണ്ണി മരക്കടവ്, പി എം
സുരേഷ്, എന്‍ ബാദുഷ, ബാബു മൈലമ്പാടി, സി എ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *