April 27, 2024

ചെറുകിട വ്യാപാരികളുടെ ലോണ്‍ പലിശ എഴുതി തള്ളണം

0
104853 Kerala Vyapary Vyavasyi Ekopana Samithy.jpg
ചെറുകിട വ്യാപാരികളുടെ ലോണ്‍ പലിശ എഴുതി തള്ളണം

സുല്‍ത്താന്‍ ബത്തേരി: ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചെറുകിട
കച്ചവടക്കാരുടെ പലിശ പൂര്‍ണമായി എഴുതി തള്ളുന്നതിന് രണ്ടായിരം കോടി രൂപ
വകയിരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സുല്‍ത്താന്‍ബത്തേരി യൂനിറ്റ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ കാര്‍ഷിക മേഖലയിലെ പോലെ നാല് ശതമാനം പലിശ നിരക്കില്‍ ചെറുകിട വ്യാപാരികള്‍ക്ക് പലിശയിളവോടെ
അടിയന്തരമായി വായ്പ അനുവദിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന്
മാനദണ്ഡമാക്കുന്ന ടി പി ആര്‍ നിരക്കിലെ അവ്യക്തത പരിഹരിക്കണം. ടി പി ആര്‍ 20% വരെയുള്ള ടൗണുകളിലെ കടകള്‍ പൂര്‍ണമായി തുറക്കുന്നതിന് സാഹചര്യംഒരുക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. യോഗത്തില്‍ വെച്ച് 2021-23 വര്‍ഷത്തെക്കുള്ള യൂനിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പി വൈ മത്തായി (പ്രസിഡന്റ്), ആക്ടിംഗ് പ്രസിഡന്റ് എം സി പീറ്റര്‍, സംഷാദ് പി
(ജന:സെക്രട്ടറി) ട്രഷറര്‍ ടി ആര്‍ നാരായണന്‍, വൈസ് പ്രസിഡന്റ്മാരായി വി കെ റഫീഖ്, ജോസ് വി വി, ഉമ്മര്‍ വിക്ടറി എന്നിവരെയും, സെക്രട്ടറിമാരായി
ബോബന്‍ അനുപമ, ഷമീര്‍ ചേനക്കല്‍, ആര്‍ കല, നിസാര്‍ മിക്കി, അബ്ദുള്‍
ഖാദര്‍ യു എ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ കെ വാസുദേവന്‍, ജില്ല ജന.സെക്രട്ടറി ഒ വി വര്‍ഗീസ്, ജില്ലാ ട്രഷറര്‍ ഇ
ഹൈദ്രു, ജില്ലാ വൈസ് പ്രസിഡന്റുമാരായ നൗഷാദ് കരിമ്പനക്കല്‍, ഇ ടി ബാബു,
ജില്ലാ സെക്രട്ടറി ജോജിന്‍ ടി ജോയി, യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍
ഉണ്ണികാമിയോ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *