എംഎൽഎ അഡ്വ. ടി.സിദ്ദിഖ് താക്കോൽ ദാനം നിർവഹിച്ചു


Ad
 ചുണ്ടേൽ :ബൈത്തുസ്സകാത്ത് കേരളയുടെ സഹായത്തോടുകൂടി ചുണ്ടേൽ താമസിക്കുന്ന നിർദ്ധന കുടുംബത്തിന് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിയോജകമണ്ഡലം എംഎൽഎ അഡ്വ. ടി.സിദ്ദിഖ് നിർവഹിച്ചു. വികസനം എന്നത് സർക്കാരിൽ മാത്രമുള്ളതല്ലെന്നും ഇതിൽ സന്നദ്ധ സംഘടനകളുടെ പങ്ക് വിലപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ജന സേവന മേഖലയിൽ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി. പി യൂനുസ് അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗോപി, ചുണ്ടേൽ ഇസ്സത്തുൽ ഇസ്ലാം മഹൽ പ്രസിഡന്റ് പി.പി ഹംസ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് വി.മുഹമ്മദ് ശരീഫ്. എം. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി കൽപ്പറ്റ ഏരിയാ പ്രസിഡന്റ് എം.പി അബൂബക്കർ സ്വാഗതവും തനിമ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *