April 24, 2024

മാനന്തവാടി – കൊയിലേരി–കൈതയ്ക്കൽ റോഡ് പണി ഇന്നും പാതി വഴിയിൽ; ഇനി പ്രതീക്ഷ മന്ത്രിയിൽ മാത്രം

0
Img 20210702 Wa0038.jpg
മാനന്തവാടി – കൊയിലേരി–കൈതയ്ക്കൽ റോഡ് പണി ഇന്നും പാതി വഴിയിൽ; ഇനി പ്രതീക്ഷ മന്ത്രിയിൽ മാത്രം  

മാനന്തവാടി : 3 വർഷം മുൻപ് നിർമാണം ആരംഭിച്ച മാനന്തവാടി –
കൊയിലേരി–കൈതയ്ക്കൽ റോഡ് പണി ഇന്നും പാതി വഴിയിൽ. റോഡ് നവീകരണം നീണ്ട് പോകുന്നതിനാൽ നാട്ടുകാർ ദുരിതത്തിലാണ്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2018 നവംബറിൽ ആരംഭിച്ച നവീകരണ ജോലികളാണ് ഇന്നും എവിടെയും എത്താതെ കിടക്കുന്നത്. 10.5 കിലോമീറ്റർ ദൂരം റോഡ് നവീകരണത്തിന് 46 കോടി
രൂപയാണ് അനുവദിച്ചത്. റോഡ് പണി ആരംഭിച്ച ശേഷം 2 പ്രളയകാലങ്ങൾ കഴിഞ്ഞു. അടുത്ത പ്രളയകാലം വന്നെത്തിക്കഴിഞ്ഞെങ്കിലും റോഡ് കണ്ടും കുഴിയും ചെളിയും
നിറഞ്ഞ് കിടക്കുകയാണ്. വാഹനങ്ങൾ വഴിയിൽ കുടുങ്ങുന്നതും പതിവാണ്.
2020 നവംബറിൽ തീരേണ്ട നവീകരണ പദ്ധതി എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ്
നാട്ടുകാരുടെ ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *