അഭിമന്യു രക്തസാക്ഷി ദിനത്തിൽ ഓർമ പുതുക്കി വിദ്യാർത്ഥികൾ
അഭിമന്യു രക്തസാക്ഷി ദിനത്തിൽ ഓർമ പുതുക്കി വിദ്യാർത്ഥികൾ
കൽപ്പറ്റ:
ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ എറണാകുളം മഹാരാജാസ് കോളേജിൽ കുത്തി കൊലപ്പെടുത്തിയ എസ് എഫ് ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമായിരുന്ന അഭിമന്യുവിൻ്റെ മുന്നാം രക്തസാക്ഷി ദിനം എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായി സംഘടിപ്പിച്ചു. കോളേജ് യൂണിറ്റ്, ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തലും പ്രഭാതഭേരിയും സംഘടിപ്പിക്കപ്പെട്ടു കൽപ്പറ്റ. ജിവിഎച്ച്എസ്എസ് സ്കൂളിനു മുമ്പിൽ ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് പതാക ഉയർത്തി ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്, കൽപ്പറ്റ ഏരിയാ സെക്രട്ടറി അശ്വിൻ ഹാഷ്മി എന്നിവർ പങ്കെടുത്തു.
വിവിധ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ സ്കോളർഷിപ്പ് വിതരണം, ആദിവാസി വിദ്യാർത്ഥികളുടെ പഠന ചിലവേറ്റെടുക്കൽ, ബ്ലസ് ഡൊണേഷൻ ക്യാമ്പ്, അഗതിമന്ദിര സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.
വൈത്തിരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠന മികവ് തെളിയിച്ച പിന്നോക്ക മേഖലയിലെ 7 കുട്ടികൾക്ക് 2000 രൂപ വീതം സ്കോളർഷിപ്പ് നൽകി എസ് എഫ് ഐ വൈത്തിരി ഏരിയാ പ്രസിഡൻ്റ് ആദർശ് സഹദേവൻ പൊഴുതനയിൽ വിതരോദ്ഘാടനം നിർവ്വഹിച്ചു ജില്ലാ കമ്മറ്റി അംഗം ജസ്റ്റിൻ അധ്യക്ഷനായി.
കൽപ്പറ്റ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ കൊയ്ഞ്ഞങ്ങാടിൽ ആദിവാസി വിദ്യാർത്ഥികളുടെ ഒരു വർഷത്തെ പഠന ചിലവ് ഏറ്റെടുത്ത് ഒരു വർഷ കാലയളവിലേക്കുള്ള ട്യൂഷൻ ക്ലാസുകൾ ആരംഭിച്ചു എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം എൻ എസ് വൈഷ്ണവി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് സാന്ദ്രാ രവീന്ദ്രൻ അധ്യക്ഷയായി
ഏരിയാ സെക്രട്ടറി അശ്വിൻ ഹാഷ്മി, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ ആർ ആര്യ,നിഖിൽ, അപർണ ജി എന്നിവർ പങ്കെടുത്തു.
പുൽപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മരക്കടവ് അഗതിമന്ദിരത്തിൽ സ്നേഹ സന്ദർശനം നടത്തി ഭക്ഷണം വിതരണം ചെയ്തു പുൽപ്പള്ളി ഏരിയാ സെക്രട്ടറി എൽദോസ് മത്തായി, ഏരിയാ പ്രസിഡൻ്റ് അതുൽ ടി ചാക്കോ എന്നിവർ നേതൃത്വം നൽകി.
ബത്തേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ബത്തേരി തലൂക്ക് ആശുപത്രി ബ്ലഡ്ബാങ്കിൽ രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു എസ് എഫ് ഐ ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ്, വൈസ് പ്രസിഡൻ്റ് ടി പി ഋതുഷോഭ്, ബത്തേരി ഏരിയാ സെക്രട്ടറി വിനീഷ് കുമാർ, ഏരിയാ പ്രസിഡൻറ് റിയാസ് മുഹമ്മദ്, പി ആർ അഖിൽ എന്നിവർ നേതൃത്വം നൽകി. മാനന്തവാടി, പനമരം ഏരിയാ കമ്മറ്റികൾ വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ഏരിയാ സെക്രട്ടറി ജോയൽ ജോസഫ്, ഏരിയാ പ്രസിഡൻ്റ് സ്റ്റാലിൻ ജോഷി, പനമരം ഏരിയാ സെക്രട്ടറി കെ ആർ ഹർഷൻ എന്നിവർ നേതൃത്വം നൽകി.





Leave a Reply