April 24, 2026

ഈസ് ഓഫ് ലിവിങ് സർവ്വേ ശില്പശാല സംഘടിപ്പിച്ചു

0
IMG-20210702-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഈസ് ഓഫ് ലിവിങ് സർവ്വേ ശില്പശാല സംഘടിപ്പിച്ചു 
  മാനന്തവാടി :കേന്ദ്ര ഗവണ്മെന്റ് ആവിഷ്കരിച് കേരള ഗ്രാമ വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹ്യ സർവ്വേയായ ഈസ് ഓഫ് ലിവിംഗ് സർവ്വേ സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു.
കഴിഞ്ഞ പത്തു വർഷകാലയളവിൽ വിവിധ പദ്ധതികളിലായി ലഭിച്ച ആനുകൂല്യങ്ങളും അവ ലഭിച്ചവരുടെ നിലവിലെ ജീവിതാവസ്‌ഥയും വിലയിരുത്തുന്ന ശാസ്ത്രീയ 
സർവ്വെയാണിത്.
മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിലെ ശില്പശാല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉൽഘാടനം ചെയ്തു. അസി. ഡവലപ്മെന്റ് കമ്മീഷണർ(പി.എ.) അജീഷ്  സർവ്വേയെക്കുറിച്ച് വിശദീകരിക്കുകയും, മൈക്രോപ്ലാൻ തയ്യാറാക്കുകയും ചെയ്തു.
താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പി.ശശികുമാർ സർവ്വേ ലിസ്റ്റ്,ഡാറ്റാഎൻട്രി അപ്‌ലോഡിങ് എന്നിവ വിശദീകരിച്ചു. ബി.ഡി.ഒ എം.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. സർവ്വേയുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. ശില്പശാലയിൽ വി.ഇ.ഒ.മാർ ബ്ലോക്ക്‌തല ഉദ്യോഗസ്ഥർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ, കുടുംബശ്രീ ബ്ലോക്ക്‌ തല കോ ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ എൻ.ജെ ഷിബു നന്ദി രേഖപ്പെടുത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *