October 15, 2026

എം എല്‍ എയെ കുറ്റം പറയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് മറയ്ക്കാൻ; കോണ്‍ഗ്രസ്

0
congress-flag-759.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം എല്‍ എയെ കുറ്റം പറയുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് മറയ്ക്കാന്‍; കോണ്‍ഗ്രസ്

കേണിച്ചിറ: ബീനാച്ചി-പനമരം റോഡ് പണി ഇഴഞ്ഞുനീങ്ങുന്ന സംഭവത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേട് മറക്കാനാണ് എം എല്‍ എക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പൂതാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസ്തുത റോഡിന് വേണ്ടി നിയമസഭയില്‍ ഐ സി ബാലകൃഷ്ണന്‍ ഉന്നയിച്ചതടക്കം ഇവിടുത്തെ നാട്ടുകാര്‍ നേരില്‍ കണ്ടത്. കോണ്‍ട്രാക്ടറെ മാറ്റണമെന്നതടക്കമുള്ള നിരന്തരമായ ആവശ്യമുന്നയിച്ചുകൊണ്ട് മുന്‍സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും, പൊതുമരാമത്ത് മന്ത്രിക്കും കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു തുടര്‍നടപടികളും സ്വീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തിരഞ്ഞെടുപ്പ്കാലത്തും മറ്റും പ്രസ്തുത റോഡ് പ്രചരണവിഷയമാക്കിയിട്ടും ജനങ്ങള്‍ അദ്ദേഹത്തെ വീണ്ടും വിജയിപ്പിച്ചത് സി പി എമ്മിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞതുകൊണ്ടാണ്. മന്ത്രിയുടെ റഓഡ് സന്ദര്‍ശനമടക്കം ദുഷ്ടലാക്കോടെ ഇപ്പോള്‍ ചരണായുധമാക്കുന്നത് രാഷ്ട്രീയപാപ്പരത്തമാണ്. റോഡിനായി ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന എം എല്‍ എയെ കുറ്റംപറയാതെ ബീനാച്ചി-പനമരം റോഡ് പൂര്‍ത്തിയാക്കാന്‍ എത്രയും വേഗം സർക്കാരും പൊതുമരാമത്ത് വകുപ്പും നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു.മണ്ഡലം പ്രസിഡൻ്റ് നാരായണൻ നായർ, അധ്യക്ഷത വഹിച്ചു.കെ കെ വിശ്വനാഥൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു ഡി.സി.സി.ജനറൽ സെക്രട്ടറി പി.എം.സുധാകരൻ ,മേഴ്സി സാബു ,ബിനു മാങ്കൂട്ടത്തിൽ ,പി .എ പൗലോസ്', വിൻസൻ്റ് ചേരവേലിൽ ,എസ് .എൻ .ചന്ദ്രൻ അനീഷ് , അതുൽ എന്നിവർ സംസാരിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *