August 29, 2026

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചെക്ക് കൈമാറി

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ചെക്ക് കൈമാറി

കല്‍പ്പറ്റ: ആള്‍ കേരള ഗവ: കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് കൈമാറി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചെക്ക് ഏറ്റ് വാങ്ങി. ജില്ലയില്‍ ക്രഷര്‍ , ക്വാറി തുറക്കാതായിട്ട് 6- വര്‍ഷം കഴിഞ്ഞു. അതിനാല്‍ ജില്ലയിലെ വില സൂചിക പ്രത്യേകം പുതുക്കി നിശ്ചയിക്കുക, സിമന്റിന്റേയും കമ്പിയുടേയും അധികരിച്ച തുക ഫൈനല്‍ ബില്ലില്‍ ഉള്‍പ്പെടുത്തുക അടുത്ത ജില്ലകളില്‍ നിന്നാണ് അമിത തുക കൊടുത്ത് സാമഗ്രികള്‍ ജില്ലയില്‍ എത്തിക്കുന്നത്, ഇത് സംബന്ധിച്ച നിവേദനവും മന്ത്രിക്ക് കൈമാറി .ജില്ലാ പ്രസിഡന്റ് കെ.എം.കുര്യാക്കോസ്, ജില്ലാ വൈസ് പ്രസിഡന്റ് വി.ജെ. വര്‍ക്കി, പി.കെ.അയ്യൂബ്, പി.അനില്‍കുമാര്‍, പി.കെ.സക്കീര്‍ ,സണ്ണി മൂലംങ്കാവ്, എ.ജെ .ആന്റണി എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *