April 20, 2024

ഒമാനില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

0
N295410734a9fd2d33af14fc1d74c857117a38d0cd26bf54625357d9dda16bf8f69c0f8b9c.jpg
മസ്കറ്റ്: മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്ക് മസ്‌കറ്റ് നഗരസഭ നോട്ടീസ് നല്‍കി. സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ വരുത്തിയെന്നും നഗരസഭയുടെ പരിശോധന സംഘം കണ്ടെത്തുകയായിരുന്നുവെന്ന് മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 33 സ്ഥാപനങ്ങളില്‍ സംഘം പരിശോധനകള്‍ നടത്തുകയുണ്ടായി. കര്‍ശന പരിശോധനകള്‍ തുടരുമെന്നും നഗരസഭയുടെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *