കടമേരി ഫൈസിയുടെ വിയോഗം ദുരിതകാലത്തെ കനത്ത നഷ്ടം ;മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ


Ad
കടമേരി ഫൈസിയുടെ വിയോഗം ദുരിതകാലത്തെ കനത്ത നഷ്ടം ;മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ 
വെള്ളമുണ്ട :കടമേരി കുഞ്ഞബ്ദുള്ള ഫൈസിയുടെ വിയോഗം ദുരിതകാലത്തെ മറ്റൊരു കനത്ത നഷ്ടമാണെന്ന് മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ അഭിപ്രായപ്പെട്ടു.വെള്ളമുണ്ട പൗര സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടത്തിയ അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 കോവിഡ് പോലെയുള്ള ദുരന്ത മുഖത്ത് മനുഷ്യർക്ക്  ആത്മധൈര്യം  പകരുന്ന  കടമേരിയെ പോലുള്ള പണ്ഡിതന്മാരുടെ വിയോഗം സമൂഹത്തിനു നികത്താൻ പറ്റാത്ത വിടവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത് അധ്യക്ഷത വഹിച്ചു. ഒ.ആർ.കേളു എം.എൽ.എ,
മർകസ് ഡയറക്ടർ ഡോ.മുഹമ്മദ്  അബ്ദുൽ ഹകീം  അസ്ഹരി,ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി,ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,എസ്.ശറഫുദ്ധീൻ,
ബ്ലോക്ക് മെമ്പർ പി.കെ.ആമീൻ,കെ.എസ്.മുഹമ്മദ് സഖാഫി,മുഹമ്മദലി സഖാഫി പുറ്റാട്,ഇബ്രാഹിം  കൈപ്പാണി,ചെറുവേരി മുഹമ്മദ് സഖാഫി,കെ.എ.നുഐമാൻ,ഉമർ സഖാഫി കെ.പി,ജസീൽ അഹ്‌സനി,എം.മുരളീധരൻ,കെ.മുഹമ്മദ് സജാദ് തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *