May 14, 2026

കോഴിക്കോട് നാലു വയസ്സുകാരി പുഴയില്‍ മുങ്ങി മരിച്ചു

0
n2954919725be987df5959ac9730e20d9854c84915cd9ec9b3d3eed9bc5cb03871b7e7f222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് : ഒളവണ്ണ ചെറുപുഴയില്‍ നല്ലളം പൂളക്കടവ് പാലത്തിന് സമീപം നാലു വയസ്സുകാരി മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന സഹോദരനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നല്ലളം മുണ്ടൊളി റഹുഫ് – ഷിജിന ദമ്ബതികളുടെ മകള്‍ ഇസ്സ ഫാത്തിമ (നാല്) ആണ് മരിച്ചത്.

കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് സഹോദരനെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ മുങ്ങിപ്പോയ ഇസ്സക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെതത്താനായില്ല. പിന്നീട് ഒളവണ്ണ ചെറുപുഴയില്‍ പൂളക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *