May 14, 2026

ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ്

0
Screenshot_2021_0704_180324.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 276 പേര്‍ക്ക് കൂടി കോവിഡ്
300 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.73
വയനാട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 300 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.73 ആണ്. 273 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 66124 ആയി. 62488 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3099 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2073 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവ
മുള്ളൻകൊല്ലി 46, വെള്ളമുണ്ട 44, അമ്പലവയൽ 25, ബത്തേരി 22, നെന്മേനി 20,  പൂതാടി 15, കണിയാമ്പറ്റ 12, പുൽപ്പള്ളി, മീനങ്ങാടി 10 വീതം, പൊഴുതന 8, കൽപ്പറ്റ, മാനന്തവാടി, തവിഞ്ഞാൽ ഏഴ് വീതം, മേപ്പാടി 6, മുട്ടിൽ, പടിഞ്ഞാറത്തറ, തരിയോട്, തിരുനെല്ലി അഞ്ചു വീതം, നൂൽപ്പുഴ, വെങ്ങപ്പള്ളി, പനമരം മൂന്ന് വീതം, മൂപ്പൈനാട്  2, എടവക, കോട്ടത്തറ, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്നാട്ടിൽ നിന്ന് വന്ന 3 തമിഴ്നാട് സ്വദേശികളാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.
 
300 പേര്‍ക്ക്  രോഗമുക്തി
ആശുപത്രികളിൽ ചികിത്സയിലായിരുന്ന 17 പേരും, വീടുകളിൽ ചികിത്സയിലായിരുന്ന 283 പേരുമാണ് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ആയത്.
1013 പേര്‍ പുതുതായി നിരീക്ഷണത്തി
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.07.21) പുതുതായി നിരീക്ഷണത്തിലായത് 1013 പേരാണ്. 973 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11554 പേര്‍. ഇന്ന് പുതുതായി 78 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2791 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 515404  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 498685 എണ്ണത്തിന്റെ ഫലം ലഭിച്ചു. 432561 പേര്‍ നെഗറ്റീവും 66124 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *