കടയടപ്പ് സമരത്തിൽ പങ്കെടുക്കും ; വയനാട് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
കൽപ്പറ്റ: കോവിഡ് കാലത്ത് വ്യാപരികൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണുക, അടച്ചിടൽ കാലത്തെ വാടക, വൈദ്യുതി ബിൽ പൂർണമായും ഒഴിവാക്കുക, ഹോട്ടലുകളിൽ 50% സീറ്റിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കുക, എന്നീ അവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന കടയടപ്പ് സമരത്തിൽ ഹോട്ടൽ, ബേക്കറി സ്ഥാപനങ്ങളും പങ്കെടുക്കണമെന്ന് ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. എന്നാൽ കോവിഡ് രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകുന്ന ഹോട്ടലുകൾ അതിന് വേണ്ടി തുറന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കെ എച്ച് ആർ എ ജില്ലാ പ്രസിഡന്റ് അനീഷ് ബി നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്‌ലം ബാവ, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ പി ആർ ഉണ്ണികൃഷ്ണൻ, അബ്ദുൾ ഗഫൂർ സാഗർ, വിജു മന്ന, സാജൻ പെരുന്നിക്കൽ എന്നിവർ സംസാരിച്ചു.





Leave a Reply