April 24, 2026

അധികാര ദുർവിനിയോഗം; മാനന്തവാടി നഗരസഭ സി.ഡി.എസ് വൈസ് ചെയർപേഴ്സനെ പുറത്താക്കണം, സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങള്‍

0
By ന്യൂസ് വയനാട് ബ്യൂറോ
അധികാര ദുർവിനിയോഗം; മാനന്തവാടി നഗരസഭ സി.ഡി.എസ് വൈസ്   ചെയർപേഴ്സനെ പുറത്താക്കണം, സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങള്‍
മാനന്തവാടി: മാനന്തവാടി നഗരസഭ കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സന്റെ  അധികാര ദുര്‍വിനിയോഗയതിനെതിരെ ചേയർപേഴ്സനെ പുറത്താക്കണമെന്ന് സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒപ്പിടേണ്ട മിനുട്‌സ് തീരുമാനം സ്വയം എഴുതി ഒപ്പിടുകയും അഞ്ച് പേരെ കുറുവ ദ്വീപില്‍ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുകയുമാണ് സി.ഡി.എസ് വൈസ് ചെയര്‍ പേഴ്‌സന്‍ ചെയ്തത്. സി.ഡി.എസ് വിലയിരുത്തല്‍ സമിതിയില്‍ 21 ഓളം അംഗങ്ങളാണ് ഉള്ളത്. എന്നാല്‍ നാലു പേരെ മാത്രം പങ്കെടുപ്പിച്ച്കുടുംബശ്രീയിലെ കൗണ്‍സിലര്‍മാരെ ഒഴിവാക്കിയാണ് യോഗം നടത്തിയത്. അദ്ധ്യക്ഷത വഹിച്ചചെയര്‍പേഴ്‌സണ്‍ തീരുമാനം രേഖപ്പെടുത്തി തന്നെ കാണിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അത് ലംഘിച്ച് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഒപ്പിടേണ്ട സ്ഥലത്ത് സി.ഡി.എസ് വൈസ് ചെയര്‍മാന്‍ ഒപ്പിടുകയാണ് ചെയ്തതെന്നും  സ്റ്റിയറിംങ്ങ്കമ്മറ്റി അംഗങ്ങള്‍  പറഞ്ഞു.
 കഴിഞ്ഞ ഒരു വര്‍ഷമായി സി.ഡി.എസ് ചെയര്‍മാന്‍ ലീവിലാണ്. പട്ടിക വര്‍ഗ്ഗ റിസര്‍വ്വേഷന്‍ നിലവിലുള്ള സി.ഡി.എസ്.ചെയര്‍മാനെ മാറ്റി നിര്‍ത്തി വൈസ് ചെയര്‍മാനാണ് ചുമതല .കുടുംബശ്രീ സംവിധാനത്തിന്റെ എല്ലാ മൂല്യങ്ങളും ഒഴിവാക്കി നിരന്തരം സാമ്പത്തിക അഴി മതി ഉള്‍പ്പെടെ നടത്തി വരികയും അധികാരമില്ലാതെ സ്വയം നിയമനം നടത്തുന്ന നടപടി പ്രതിഷേധാർഹമാണെന്നും സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന കുടുംബശ്രീ ഡയറക്ടര്‍, ജില്ല കലക്ടര്‍ , കുടുംബശ്രീ ജില്ല കോഡിനേറ്റര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്റ്റിയറിംങ്ങ്കമ്മറ്റി അംഗങ്ങള്‍  പറഞ്ഞു. മുനിസിപ്പല്‍ചെയര്‍മാന്‍ ഒപ്പിടേണ്ട  സ്ഥാനത്ത് ഒപ്പിടുകയും വ്യാജനിയമന രേഖ നല്‍കുകയും ചെയ്ത സി.ഡി.എസ്.വൈസ് ചെയര്‍പേഴ്‌സനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്മാനന്തവാടി പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയതായി നഗരസഭാസ്റ്റിയറിംങ്ങ്കമ്മറ്റി അംഗങ്ങള്‍ പറഞ്ഞു നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സി.കെ.രത്‌നനവല്ലി ,വൈസ് ചെയര്‍മാന്‍.പി .വി എസ് മൂസ്സ വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ഗ്ഗരറ്റ് തോമസ്, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.വി.ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ര്‍മാന്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *