July 15, 2026

എച്ച്.എം.എസ് ഫാ.സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു

0
IMG-20210707-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
എച്ച്.എം.എസ്  ഫാ.സ്റ്റാൻ സ്വാമിയെ  അനുസ്മരിച്ചു 
കൽപ്പറ്റ: അര നൂറ്റാണ്ടിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മനുഷ്യാവകാശ പോരാട്ടത്തിലും  വ്യാപൃതനായ ഫാ.സ്റ്റാൻ സ്വമിയെ എച്ച്.എം.എസ് ജില്ലാ കമ്മിറ്റി യോഗം അനുസ്മരിച്ചു. ജാതിവെറിയും മതഭ്രാന്തും തീർത്ത്  ജന നന്മയറിയാതെ  അധികാരം നിലനിർത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ  നീതി നിഷേധത്തിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് സ്വാമിയെന്നും യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും  എച്ച്.എം.എസ് ജില്ലാ സെക്രട്ടറിയുമായ 
ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. ജില്ലാ  പ്രസിഡന്റ് വി ടി.തോമസ് അധ്യക്ഷത വഹിച്ചു. 
വി.പി.വർക്കി,പി.കെ.ബാബു, എ.വൺ.പ്രമോദ്,മാടായി ലത്തീഫ്  എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *