ബിലാലിന് മുന്‍പ് ഭീഷ്മപർവം സിനിമയുടെ വരവ്, മമ്മൂട്ടി ചിത്രം കൊലമാസായിരിക്കുമെന്ന് ആരാധകര്‍


Ad
മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ വരുന്ന ഭീഷ്മപര്‍വ്വം സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ മാറ്റിവെച്ചാണ് അമല്‍ നീരദ് ഭീഷ്മപര്‍വ്വം പ്രഖ്യാപിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. താടിയും മുടിയും നീട്ടിയുളള ഗെറ്റപ്പിലാണ് മമ്മൂക്കയെ പോസ്റ്ററില്‍ കാണിച്ചത്. വമ്പന്‍ താരനിര അണിനിരക്കുന്ന ഭീഷ്മപര്‍വ്വം ഒരു മാസ് ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.ഭീഷ്മപര്‍വ്വം ലൊക്കേഷനില്‍ നിന്നുളള താരങ്ങളുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ലെന, വീണ നന്ദകുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.കോവിഡ് പ്രതിസന്ധി കാരണമാണ് അമല്‍ നീരദിന് ബിലാല്‍ മാറ്റിവെക്കേണ്ടി വന്നത്. കേരളത്തിന് പുറമെ വിദേശത്തും ചിത്രീകരിക്കാനിരുന്ന സിനിമയാണ് ബിലാലെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ബിലാലുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഭീഷ്മപര്‍വ്വം ചെയ്യാന്‍ അമല്‍ നീരദും അണിയറ പ്രവര്‍ത്തകരും തീരുമാനിച്ചത്. ചെറിയ ക്യാന്‍വാസില്‍ ഒരു യുവതാരത്തെ വെച്ച് ചെയ്യാനിരുന്ന സിനിമയായിരുന്നു ഭീഷ്മപർവ്വം.എന്നാല്‍ മമ്മൂക്ക എത്തിയതോടെ വലിയ ക്യാന്‍വാസിലുളള സിനിമയായി ചിത്രം മാറി. മുന്‍ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ലുക്കിലാണ് ഭീഷ്മപര്‍വ്വത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വരാത്ത എറ്റവും വ്യത്യസ്തമായ മേക്കോവറുമായാണ് മമ്മൂക്ക സിനിമയില്‍ എത്തുന്നതെന്നുളള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വെറുതെ ഒരു ത്രെഡില്‍ തുടങ്ങിയ സിനിമയല്ല ഭീഷ്മപര്‍വ്വമെന്നും ആരാധകര്‍ പറയുന്നുണ്ട്.അതേസമയം അമല്‍നീരദ് ചിത്രത്തിലുണ്ടാവാറുളള എല്ലാ ഘടകങ്ങളും മമ്മൂട്ടി ചിത്രത്തിലും ഉണ്ടാവുമെന്നുളള പ്രതീക്ഷകളിലാണ് ആരാധകര്‍. കൊച്ചിയാണ് മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്‌റെ പ്രധാന ലൊക്കേഷനെന്നും റിപ്പോര്‍ട്ടുകളുണ്ട്. രവിശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ജെ മുരുകന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ബിഗ് ബി പോലെ ഭീഷ്മപര്‍വ്വവും കൊലമാസാകുമെന്നാണ് ആരാധകര്‍ പറയുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *