April 25, 2024

എ.കെ.എസ്.ടി.യു. ഒപ്പം പദ്ധതി വിദ്യാഭ്യാസ മന്ത്രിക്കു സമർപ്പിച്ചു.

0
Img 20210707 Wa0117.jpg
എകെഎസ്ടിയു നേതൃത്വത്തിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിലെ ഒരു ഗ്രാമം ദത്തെടുത്ത് വിദ്യാഭ്യാസ പുരോഗതി ഉറപ്പാക്കുന്ന ഒപ്പം (ഒപ്റ്റിമൈസിംഗ് പീപ്പിൾ'സ് പേഴ്സൊണാലിറ്റി ആൻറ് അക്കാദമിക് ഡവലപ്മെൻറ് മിഷൻ) എന്ന പേരിലുള്ള പങ്കാളിത്ത ഗ്രാമം പദ്ധതിയുടെ രൂപരേഖ വിദ്യാഭ്യാസ മന്ത്രി കെ. ശിവൻ കുട്ടിക്ക് സമർപ്പിച്ചു. അധ്യാപകർ നിങ്ങൾക്കൊപ്പം എന്തിനും, ഏതിനും എന്നതാണ് ഈ പദ്ധതിയുടെ പ്രധാന മുദ്രാവാക്യം.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തുപകരുകയും, പൊതുസമൂഹത്തിന്റെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുകയും വഴി സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെയും, അവരുടെ കുടുംബങ്ങളെയും കൈപിടിച്ചുയർത്തി അവരുടെ ഊർജ്ജവും, ശേഷിയും സമൂഹനന്മക്കായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിലൂടെ  ഒരു ഉത്തമ മാതൃക സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംഘടന പദ്ധതി നടപ്പിലാക്കുന്നത് എന്ന് 
എ കെ എസ് ടി യു ഭാരവാഹികൾ പറഞ്ഞു. പഠനപ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ,  കുട്ടികൾക്കായുള്ള പരിശീലനങ്ങൾ, രോഗമുക്തി പ്രവർത്തനങ്ങൾ, പശ്ചാത്തല സൗകര്യം ഒരുക്കൽ, തൊഴിൽ പരിശീലനങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, മറ്റു പൊതു പരിപാടികൾ എന്നിങ്ങനെ ഒൻപത് വിഭാഗങ്ങളിലായാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സൗകര്യവും സാഹചര്യവും ഒരുക്കികൊടുക്കുക, കുട്ടികളിലെ വിവിധങ്ങളായ ശേഷികൾ തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിക്കുന്നതിനാവശ്യമായ പരിശീലനങ്ങളും ഇടപെടീലും നടത്തുക, ഭിന്നശേഷിക്കാർ, അവശത അനുഭവിക്കുന്നവർ, രോഗശയ്യയിലായവർ എന്നീ വിഭാഗം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി അവരുടെ ആത്മവിശ്വാസവും ശേഷിയും വർദ്ധിപ്പിക്കുക,  ഗ്രാമത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ ഭാഗമാക്കുക  ഹരിതവത്കരണത്തിലൂടെയും ശുചിത്വവത്കരണത്തിലൂടെയും ബോധവത്കരണ ത്തിലൂടെയും പൊതുജനങ്ങളിൽ മാനസികാരോഗ്യവും ശാരീരിക ആരോഗ്യവും വളർത്തിയെടുക്കുക, സ്വയം തൊഴിൽ പരിശീലനങ്ങൾ നൽകി കുടുംബങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക,  കുട്ടികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും സ്വയം സുരക്ഷക്ക് പ്രാപ്തരാക്കുകയും ചെയ്യുക എന്നിവ പദ്ധതിയുടെ മിഷനുകളിൽ പെടുന്നു. എകെഎസ്ടിയു രജിത ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒപ്പം പദ്ധതി ഏറ്റെടുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. എ കെ എസ് ടി യു സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ , ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.സുധാകരൻ, വയനാട് ജില്ലാ ജോയിന്റ് സെകട്ടറി ശ്രീജിത്ത് വകേരി എന്നിവർ വിദ്യാഭ്യാസ മന്ത്രിക്ക് രൂപരേഖ കൈമാറുന്ന ചടങ്ങിൽ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *