April 23, 2024

ജില്ലയിലെ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

0
115033545 Gettyimages 1226314512.jpg
ജില്ലയിലെ പുതിയ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍

എ- വിഭാഗത്തില്‍ രണ്ടും ബി- യില്‍ 9 ഉം സി- യില്‍ 11 ഉം ഡി- യില്‍ നാലും തദ്ദേശ സ്ഥാപനങ്ങള്‍
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം നാളെ രാത്രി 10 മുതല്‍ 14.07.21 ന് രാത്രി 10 വരെ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍: 
*എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി.പി.ആര്‍ 5 % വരെ)*
തരിയോട് (3.85)
വെങ്ങപ്പള്ളി (4)
*ബി- വിഭാഗം (ടി.പി.ആര്‍ 5% നും 10% നും ഇടയില്‍)*
കോട്ടത്തറ (5.24)
പുല്‍പള്ളി (5.31)
എടവക (5.62) 
കല്‍പറ്റ മുനിസിപാലിറ്റി (5.94) 
നൂല്‍പുഴ (6.23) 
സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി (7.61)   
മാനന്തവാടി മുനിസിപാലിറ്റി (7.76)
പനമരം (8.35)  
പൊഴുതന (8.81)
  
*സി- വിഭാഗം (ടി പി ആര്‍ 10% നും 15% നും ഇടയില്‍)*
നെന്‍മേനി (10.15)
വൈത്തിരി (10.49)
തവിഞ്ഞാല്‍ (10.68)
തിരുനെല്ലി (11.5) 
മേപ്പാടി (11.96) 
തൊണ്ടര്‍നാട് (12.03) 
അമ്പലവയല്‍ (12.03)
പടിഞ്ഞാറത്തറ (12.06)
മുട്ടില്‍ (12.32)  
പൂതാടി (14.04)
മൂപ്പൈനാട് (14.17) 
  
*ഡി- വിഭാഗം (ടി പി ആര്‍ 15% ന് മുകളില്‍)*
മുള്ളന്‍കൊല്ലി (17.01)  
വെളളമുണ്ട (17.36)
കണിയാംമ്പറ്റ (18.38)
മീനങ്ങാടി (19.5)
 
എ- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ 100 ശതമാനം ഹാജര്‍. അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ (ജനസേവന കേന്ദ്രം ഉള്‍പ്പെടെ), ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികളുടെ കടകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 100 ശതമാനം ഹാജറില്‍ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ), ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. പ്രഭാത/സായാഹ്ന സവാരിയും ജിം, യോഗ, ടര്‍ഫ്- ഇന്‍ഡോര്‍, കൂട്ടംകൂടാതെയുള്ള ഔട്ട്‌ഡോര്‍ കായിക പരിശീലനവും അനുവദിക്കും (നോണ്‍ എ.സി- പരമാവധി 20 പേര്‍, കാണികള്‍ പാടില്ല). ആരോധനാലയങ്ങളില്‍ 15 പേര്‍. ലോഡ്ജിങ് ഹൗസ്, റിസോര്‍ട്ട് പ്രവര്‍ത്തിക്കാം (ഗസ്റ്റിന് ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ്/വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ജോലിക്കാര്‍ ആദ്യ ഡോസ് വാക്‌നിെങ്കിലും സ്വീകരിച്ചിരിക്കണം). ബിവറേജ് ഔട്ട്‌ലെറ്റ്, ബാര്‍ (ടൈക്ക് എവേ മാത്രം)- അമ്പലവയല്‍, പുല്‍പ്പള്ളി ബിവറേജ് ഔട്ടലെറ്റ് ഒഴികെ.
ബി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ 100 ശതമാനം ഹാജര്‍. അവശ്യവസ്തു സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ (ജനസേവന കേന്ദ്രം ഉള്‍പ്പെടെ), ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികളുടെ കടകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 100 ശതമാനം ഹാജറില്‍ പ്രവര്‍ത്തിക്കാം. മറ്റെല്ലാ സ്ഥാപനങ്ങളും കടകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ), ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. പ്രഭാത/സായാഹ്ന സവാരിയും ജിം, യോഗ, ടര്‍ഫ്- ഇന്‍ഡോര്‍, കൂട്ടംകൂടാതെയുള്ള ഔട്ട്‌ഡോര്‍ കായിക പരിശീലനവും അനുവദിക്കും (നോണ്‍ എ.സി- പരമാവധി 20 പേര്‍, കാണികള്‍ പാടില്ല). ആരോധനാലയങ്ങളില്‍ 15 പേര്‍. ലോഡ്ജിങ് ഹൗസ്, റിസോര്‍ട്ട് പ്രവര്‍ത്തിക്കാം (ഗസ്റ്റിന് ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ്/വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ജോലിക്കാര്‍ ആദ്യ ഡോസ് വാക്‌നിെങ്കിലും സ്വീകരിച്ചിരിക്കണം). ബിവറേജ് ഔട്ട്‌ലെറ്റ്, ബാര്‍ (ടൈക്ക് എവേ മാത്രം)- അമ്പലവയല്‍, പുല്‍പ്പള്ളി ബിവറേജ് ഔട്ടലെറ്റ് ഒഴികെ.
സി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ (ജനസേവന കേന്ദ്രം ഉള്‍പ്പെടെ), ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, നിര്‍മാണ സാമഗ്രികളുടെ കടകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 50 ശതമാനം ഹാജറില്‍ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കാം. ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്. 
ഡി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍, ബിവറേജസ് ഔട്ട്‌ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *