May 14, 2026

ഓടയിലെ വെള്ളക്കെട്ട് ,ദുരിതത്തിലായി നാട്ടുകാർ

0
By ന്യൂസ് വയനാട് ബ്യൂറോ
ഓടയിലെ വെള്ളക്കെട്ട് ,ദുരിതത്തിലായി നാട്ടുകാർ 
പനമരം :നിർമ്മാണം പൂർത്തിയായ ബീനാച്ചി പനമരം റോഡിലെ ഓടകളിൽ വെള്ളം കെട്ടിക്കിടക്കുന്നതായി പരാതി. കിഫ്ബിയിൽ ഉൾപ്പെടുത്തി റോഡ് നവീകരണത്തിന്റെ  ഭാഗമായി നിർമ്മിച്ച ഓടകളിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. അശാസ്ത്രീയമായ നിർമാണമാണ് വെള്ളം ഒളിച്ചു  പോവാതെ കെട്ടിക്കിടക്കുന്നതിനു കാരണം. പലയിടങ്ങളിലും ഇത്തരത്തിൽ വെള്ളം ഒഴുകി പോകാത്ത രീതിയിലാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഓട നിർമ്മാണം തുടങ്ങുമ്പോൾ തന്നെ നാട്ടുകാർക്ക് ജനകീയ സമിതിയെയും അധികൃതരോടും ഉപകരാറുകാരോടും  പരാതി പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ശരിയായ രീതിയിൽ ഓട നിർമ്മിക്കാത്ത കൊണ്ട് മഴ വെള്ളം കെട്ടിക്കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി എങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പരാതി. കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ ആവാസ കേന്ദ്രമായിക്കുകയാണ്. ഡെങ്കിപ്പനി അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ . ജനങ്ങളെ ദുരിതത്തിലാക്കി ഇഴയുന്ന പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം എന്നും ഓടയിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *