June 4, 2026

പി.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍- കരാര്‍ നിയമനം

0
Adult female therapist guiding young girl in speech therapy

Adult female therapist guiding young girl in speech therapy for a therapy exercise

By ന്യൂസ് വയനാട് ബ്യൂറോ
പി.ആര്‍.ഡിയില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍- കരാര്‍ നിയമനം

കൽപ്പറ്റ : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായം 20 നും 30 നുമിടയില്‍. അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവര്‍ ആകരുത്. കാലാവധി കരാര്‍ തീയതി മുതല്‍ 2022 മാര്‍ച്ച് 31 വരെ. പ്രതിമാസ വേതനം 15000 രൂപ. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ക്യാമറയുമായി ജൂലൈ 22 ന് രാവിലെ 11 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 202529, ഇ-മെയില്‍: diowayanad@gmail.com
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *