October 10, 2024

ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ് ; 328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545 Gettyimages 1226314512.jpg
ജില്ലയില്‍ 335 പേര്‍ക്ക് കൂടി കോവിഡ് ; 328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

128 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.57
കൽപ്പറ്റ :വയനാട് ജില്ലയില്‍ ഇന്ന് 335 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 128 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.57 ആണ്. 328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 67871 ആയി. 63606 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3666 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2520 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ , മീനങ്ങാടി, പനമരം 29 വീതം, വെള്ളമുണ്ട 21, നൂല്‍പ്പുഴ 18, മുട്ടില്‍ 17, നെന്മേനി 16, മുള്ളന്‍കൊല്ലി 16, പടിഞ്ഞാറത്തറ 14, കല്‍പ്പറ്റ, പൂതാടി, തിരുനെല്ലി 13 വീതം, പൊഴുതന , വൈത്തിരി 12 വീതം, മൂപ്പൈനാട് 11, എടവക, തവിഞ്ഞാല്‍ 10 വീതം, മാനന്തവാടി, മേപ്പാടി, തൊണ്ടര്‍നാട് 9 വീതം, അമ്പലവയല്‍ 6, ബത്തേരി 5, തരിയോട് 3, പുല്‍പള്ളി 2, കോട്ടത്തറ, വെങ്ങപ്പള്ളി ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കൂടാതെ ഇതര സംസ്ഥാനത്തും നിന്നെത്തിയ 7 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*128 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 12 പേരും വീടുകളില്‍ ചികിത്സയി ലായിരുന്ന 116 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്
*1330 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.07.21) പുതുതായി നിരീക്ഷണത്തിലായത് 1330 പേരാണ്. 721 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 12856 പേര്‍. ഇന്ന് പുതുതായി 83 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 3156 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 529541 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 507243 എണ്ണത്തിന്റെ ഫലം ലഭിച്ചു. 439372 പേര്‍ നെഗറ്റീവും 67871 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *