കുളമ്പുരോഗ പ്രതിരോധ മെഗാക്യാമ്പ് നടത്തി
കുളമ്പുരോഗ പ്രതിരോധ മെഗാക്യാമ്പ് നടത്തി
പുൽപള്ളി : പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ കുളമ്പുരോഗ പ്രതിരോധ മെഗാ ക്യാമ്പ് നടന്നു. 1248 വളർത്തുമൃഗങ്ങൾക്ക് ഒറ്റദിവസം കുത്തിവെപ്പ് നൽകി. ഗോത്ര സങ്കേതങ്ങളിലും വനാതിർത്തികളിലും 20 സംഘങ്ങളായി 50 പേരാണ് രംഗത്തിറങ്ങിയത്. അതിതീവ്ര വ്യാപന ശേഷിയുള്ള കുളമ്പുരോഗ ബാധ അന്യ ജില്ലകളിലും സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മൃഗസംരക്ഷണവകുപ്പ് ജില്ലയിലും നടപടികൾ ഊർജിതമാക്കിയത്. അതിർത്തിപ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ട പ്രതിരോധപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത് വാക്സിൻ ലഭ്യത അനുസരിച്ച് മറ്റു പ്രദേശങ്ങളിലും കുത്തിവെപ്പ് നടത്തും.
ഗ്രാമപഞ്ചായത്ത്, വനംവകുപ്പ്, ക്ഷീരസംഘം എന്നിവയുടെ സഹകരണത്തോടെയാണ് കുത്തിവെപ്പ് നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ വെറ്ററിനറി സർജൻ ഡോ.കെ.എസ് പ്രേമൻ അധ്യക്ഷത വഹിച്ചു.
Leave a Reply