June 13, 2026

കേരളത്തിൽ ബലിപെരുന്നാൾ ഈ മാസം 21ന്

0
n2974999207c022f9f0b2c966c5e0ecfd2ec7ce355fc57c878e214d0615a0c533ad8147a9b.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി നാളെ ദുല്‍ഹജ്ജ് ഒന്ന് ആയും വലിയപെരുന്നാള്‍ 21 ബുധനാഴ്ചയും ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു.

കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി തൊടിയൂര്‍ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍ എന്നിവരും മാസപ്പിറവി സ്ഥിരീകരിച്ചിട്ടുണ്ട്.കൊവിഡ് സാഹചര്യമായതിനാല്‍ ഈദ്ഗാഹുകള്‍ ഉണ്ടാകില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *