April 19, 2024

പുതിയ ഡി.സി.സി പ്രസിഡന്റ് നറുക്ക് ആർക്ക് …! ചർച്ചകൾ പുരോഗമിക്കുന്നു.

0
Img 20210711 Wa0067.jpg
പുതിയ ഡി.സി.സി പ്രസിഡന്റ് നറുക്ക് ആർക്ക് …! ചർച്ചകൾ പുരോഗമിക്കുന്നു.

കൽപ്പറ്റ : പുതിയ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ആര് വരുമെന്ന കാ 

ര്യത്തിൽ ചർച്ചകൾ സജീവം. ഡി.സി.സി പുനസംഘടനയുമായി ബന്ധപ്പെട്ട് ഏക അഭിപ്രായത്തിൽ എത്താൻ കഴിയാതെ ചർച്ചകൾ പുരോഗമിക്കുകയാണ്.
രണ്ടാഴ്ചക്കകം പുതിയ ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചേക്കും. എ.ഐ ഗ്രൂപുകൾ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തക്ക് പേരുകൾ നിർദേശിച്ചെങ്കിലും തീരുമാനമായിട്ടില്ല. സംവരണ വിഭാഗങ്ങളെയും യുവജനങ്ങളെയും പുനസംഘടനയിൽ പരിഗണിക്കണമെന്ന നിലപാട് എം.പി രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്നുണ്ട്. വെെസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ പദവികളിലും മാറ്റമുണ്ടാകും.ഡി.സി.സി ഭാരവാഹികളുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള ആലോചനയിലാണ് പാര്‍ട്ടി നേതൃത്വം. പ്രസിഡന്റും നാല് വൈസ് പ്രസിഡന്റുമാരും 31 ജനറല്‍ സെക്രട്ടറിമാരും ട്രഷററും ഉള്‍പ്പെടുന്നതാണ് നിലവിലെ ഡി.സി.സി. പുതിയ കമ്മിറ്റികളില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 15 ഭാരവാഹികള്‍ മതിയെന്ന തീരുമാനം പ്രാവര്‍ത്തികമായാല്‍ വൈസ് പ്രസിഡന്റുമാരുടെ എണ്ണം രണ്ടായും ജനറല്‍ സെക്രട്ടറിമാരുടേത് 11 ആയും കുറയും. ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളും ചേരുന്നതാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. വിശാല ഐ ഗ്രൂപ്പില്‍ പാര്‍ട്ടി നേതാക്കളായ രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാല്‍, കെ.മുരളീധരന്‍, വയലാര്‍ രവി, പദ്മജ വേണുഗോപാല്‍ എന്നിവരുമായി ഒട്ടിനില്‍ക്കുന്നവരുടെ വിഭാഗങ്ങള്‍ ജില്ലയില്‍ സജീവമാണ്. ഇപ്പോഴത്തെ ഡി.സി.സി. പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, വൈസ് പ്രസിഡന്റ് എം.എ.ജോസഫ്, കെ.പി.സി.സി. സെക്രട്ടറിമരായ കെ.കെ.അബ്രഹാം, ടി.ജെ.ഐസക്, കെ.പി.സി.സി മെംബര്‍മാരായ പി.വി.ബാലചന്ദ്രന്‍, കെ.എല്‍.പൗലോസ് എന്നിവര്‍ വിശാല ഐ ഗ്രൂപ്പില്‍ ജില്ലയിലെ പ്രമുഖരാണ്. എ ഗ്രൂപ്പില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.കെ.ജയലക്ഷ്മി, കെ.പി.സി.സി.എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.പി.ആലി, കെ.പി.സി.സി. മെംബര്‍ എന്‍.ഡി.അപ്പച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകള്‍ വര്‍ഷങ്ങളായി ജില്ലയിലുണ്ട്.ഡി.സി.സിയുടെ അടുത്ത പ്രസിഡന്റ് പദവി ഏതു ഗ്രൂപ്പിനെന്ന ചോദ്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമാണ്. പരമ്പരാഗതമായി ഐ ഗ്രുപ്പിനു ലഭിക്കുന്നതാണ് വയനാട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം. എ ഗ്രൂപ്പില്‍ നിന്നുള്ളവരാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി, കെ.എസ്.യു എന്നിവയുടെ ജില്ലാ പ്രസിഡന്റ് പദവിയില്‍. എന്നിരിക്കെ ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഇക്കുറിയും നഷ്ടമാകില്ലെന്ന കണക്കുകൂട്ടലിലാണ് ഐ ഗ്രൂപ്പ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *