May 14, 2026

ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ്; 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

282 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.83
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 137 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 282 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.83 ആണ്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68735 ആയി. 64476 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3855 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2741 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പൂതാടി 22, കല്‍പ്പറ്റ 17, മുട്ടില്‍, നൂല്‍പ്പുഴ 11 വീതം, ബത്തേരി 8, മുള്ളന്‍കൊല്ലി, പുല്‍പള്ളി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 7 വീതം, കണിയാമ്പറ്റ, തിരുനെല്ലി, വൈത്തിരി 5 വീതം, അമ്പലവയല്‍, തവിഞ്ഞാല്‍ 4 വീതം, പനമരം 3, എടവക, മാനന്തവാടി, മീനങ്ങാടി, മേപ്പാടി 2 വീതം, കോട്ടത്തറ, മൂപ്പൈനാട് പടിഞ്ഞാറത്തറ, പൊഴുതന, തരിയോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തു നിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*282 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 25 പേരും വീടുകളില്‍ ചികിത്സയിലായിരുന്ന 257 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത് 
*1067 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.07.21) പുതുതായി നിരീക്ഷണത്തിലായത് 1067 പേരാണ്. 812 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13309 പേര്‍. ഇന്ന് പുതുതായി 68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 709 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 535893 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 510848 എണ്ണത്തിന്റെ ഫലം ലഭിച്ചു. 442113 പേര്‍ നെഗറ്റീവും 68735 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *