ബിഗ് ബോസ് ഫിനാലെ ഈ മാസം തന്നെ, ആശങ്ക വേണ്ട, പുതിയ സന്തോഷം പങ്കുവെച്ച് മണിക്കുട്ടൻ


Ad
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മണിക്കുട്ടൻ. മിനിസ്ക്രീനിൽ നിന്നാണ് നടൻ ബിഗ് സ്ക്രീനിൽ എത്തിയത്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയായ കായംകുളം കൊച്ചുണ്ണിയാണ് നടന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത്. വൻ ഹിറ്റായിരുന്ന പരമ്പരയ്ക്ക് ശേഷമാണ് മണിക്കുട്ടൻ വെള്ളിത്തിരയിൽ എത്തുന്നത്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു.ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടന്റെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. സീസൺ3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. യൂത്തും കുടുംബപ്രേക്ഷകരും നടനെ ഒരുപോലെ പിന്തുണച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മണിക്കുട്ടൻ. ഇപ്പോഴിത തന്റ പുതിയ വിശേഷം പങ്കുവെച്ച് കൊണ്ട് നടൻ രംഗത്ത് എത്തിയിരിക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മണിക്കുട്ടൻ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.പുതിയ ഗെറ്റപ്പിലായിരുന്നു നടൻ ലൈവിൽ എത്തിയത്. തങ്ങളുടെ പ്രിയപ്പെട്ട എംകെയെ കണ്ടതിലുള്ള സന്തോഷവും ആരാധകർ പങ്കുവെച്ചിരുന്നു. പുതിയ വിശേഷങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ടാണ് ലൈവിൽ വാരാതിരുന്നതെന്ന് പറഞ്ഞു കൊണ്ടാണ് നടൻ തുടങ്ങിയത്. ബിഗ് ബോസ് വിശേഷത്തിനോടൊപ്പം തന്നെ തന്റെ പുതിയ സിനിമകളായ കുഞ്ഞാലി മരയ്ക്കാറുടേയും നവരസയുടേയും വിശേഷം മണിക്കുട്ടൻ പങ്കുവെച്ചു. ദിവസങ്ങൾക്ക് മുൻപാണ് നവരസയുടെ ടീസർ പുറത്ത് വന്നത്. ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ പ്രിയദർശന്റെ സമ്മർ ഓഫ് 92 ലാണ് മണിക്കുട്ടൻ അഭിനയിക്കുന്നത്. തമിഴ് നടൻ യോഗി ബാബു, നെടുമുടി വേണു, രമ്യ നമ്പീശൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾനവരസയെ പോലെ തന്നെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മരയ്ക്കാർ എന്നും മണിക്കുട്ടൻ പറയുന്നു. മോഹൻലാൽ ഉൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ മണിക്കുട്ടനും ഒരു മികച്ച വേഷത്തിലെത്തുന്നുണ്ട്. തിയേറ്റർ റിലീസായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നു നടൻ ലൈവിൽ പറഞ്ഞു. താൻ ഗുരുസ്ഥാനീയനായി കാണുന്ന ഒരു വ്യക്തിയാണ് പ്രിയദർശനെന്നും താരം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ നവരസയിയുടെ ട്രെയിലറിൽ തന്നെ അന്വേഷിച്ച് കൊണ്ടുള്ള പ്രേക്ഷകരുടെ കമന്റ് കണ്ടുവെന്നും വളരെ സന്തോഷമുണ്ടെന്നും നടൻ പറയുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *