April 19, 2024

ബാവലി കാട്ടുപാേത്ത് വേട്ട; പിന്നിൽ വാവ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വേട്ട സംഘം..!

0
Img 20210713 Wa0058.jpg
ബാവലി കാട്ടുപാേത്ത് വേട്ട

പിന്നിൽ വാവ ഷൗക്കത്തിൻ്റെ നേതൃത്വത്തിലുള്ള വേട്ട സംഘം …!
റിപ്പോർട്ട് – അങ്കിത വേണുഗോപാൽ
മാനന്തവാടി:  ബാവലിയിൽ എട്ട് ക്വിൻ്റലോളം വരുന്ന കാട്ടുപോത്തിനെ വെടിവെച്ച് കാെന്ന കേസിലെ ഏഴംഗ സംഘത്തെക്കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. വേട്ടക്കിടെ പിടിയിലായ കുപ്പാടിത്തറ നടമ്മൽ തിരുവങ്ങാടൻ മൊയ്തുവിൻ്റെ മൊഴിയിൽ നിന്നാണ് ഒപ്പം വന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. വാവ എന്ന് വിളിക്കുന്ന ഷൗക്കത്ത്, ആഷിഖ്, സിദ്ധീഖ്, അയ്യൂബ്, അനസ്, കുഞ്ഞാവ തുടങ്ങിയവരടങ്ങിയ സംഘമാണ് വേട്ടക്കായി എത്തിയത്. ഇവരുടെ നേത്യത്വത്തിൽ മുൻപും വേട്ട നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നു. മൊയ്തുവിനെ കോടതിയിൽ ഹാജരാക്കി.
 ബാവലി58 ാം മൈയിലിലാണ് റോഡരികിൽ എട്ട് വയസ് പ്രായമുള്ള കാട്ട്പോത്തിനെ വെടിവെച്ച് കൊന്നത്. കൂടുതൽ അന്വേഷണം ഉള്ളതിനാൽ മറ്റ് കാര്യങ്ങൾ വെളിപെടുത്താൻ കഴിയില്ലന്ന് വയനാട് വൈൽഡ് ലൈഫ് അസിസ്റ്റന്റ് വാർഡൻ പി സുനിൽ കുമാർ പറഞ്ഞു. രാത്രികാല പരിശോധനക്കിടയിൽ വെടിയാെച്ച കേട്ട  ഉദ്യേഗസ്ഥർ നിരീക്ഷണത്തിലായിരുന്നു. രാത്രി രണ്ട് മണിയോടെ ഓടിച്ചിട്ടാണ് മൊയ്തുവിനെ പിടികൂടിയത്. നാല് കത്തിയും ചാക്കുകളും കണ്ടെടുത്തു. പാേത്തിന്റെ കഴുത്തിനാണ് വെടിയേറ്റത് ഇതിന് മുൻപ് തോൽപെട്ടിയിൽ വെച്ച് കാട്ട്പോത്തിനെ വെടിവെച്ച് ഇറച്ചിയാക്കികൊണ്ടു പോയ സംഭവത്തിലും ഇവരാണന്നാണ് വിവരം. ജില്ലയിലെ പ്രമുഖരുടെ വീട്ടിൽ ഇറച്ചി വിൽപ്പന നടത്തിയെന്ന് സൂചനയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *