August 29, 2026

കരുമം ഖത്തർ പുൽപ്പള്ളി സി എച്ച് സി യിലേക്ക് സാധനങ്ങൾ വാങ്ങി നൽകി

0
IMG-20210714-WA0040.jpg
By ന്യൂസ് വയനാട് ബ്യൂറോ
കരുമം ഖത്തർ പുൽപ്പള്ളി സി എച്ച് സി യിലേക്ക് സാധനങ്ങൾ വാങ്ങി നൽകി

പുൽപ്പള്ളി : പുൽപ്പള്ളി സി എച്ച് സിയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ആവശ്യമുള്ള ബെഡ്ഷീറ്റുകൾ തലയിണകൾ, ഇൻജെക്ഷൻ-ഡ്രസിങ് മുറികളിലേക്ക് വേണ്ട നേഴ്സിങ് അനുബന്ധ ഉപകരണങ്ങൾ എന്നിവ ഖത്തറിലെ പുൽപ്പള്ളിക്കാരുടെ കൂട്ടായ്മയായ കരുമം ഖത്തർ സംഭാവനയായി നൽകി. പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പുൽപ്പള്ളി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ഷൈജു പി.എൽ പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ് ദിലീപ് കുമാർ എന്നിവർ പുൽപ്പള്ളി സി എച്ച് സി യിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ തോമസ് മാത്യു, സീനിയർ നഴ്സിങ് ഓഫീസർ ഷിജി സെബാസ്റ്റ്യൻ എന്നിവർക്ക് സാധനങ്ങൾ നൽകിക്കൊണ്ട് കൈമാറൽ ചടങ്ങ് നിർവഹിച്ചു. ചടങ്ങിൽ കരിമം ഖത്തറിന്റെ പ്രസിഡന്റ് സാബു ജോസഫ്, ബിജു പൗലോസ്, ബിനീഷ് ബേബി എന്നിവർ ആശംസകൾ അറിയിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *