ഓൺലൈൻ സ്ഥലംമാറ്റ നടപടിക്കെതിരെ എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു


Ad
ഓൺലൈൻ സ്ഥലംമാറ്റ നടപടിക്കെതിരെ എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു 

മാനന്തവാടി: റവന്യൂ വകുപ്പിലെ അശാസ്ത്രീയമായ ഓൺലൈൻ സ്ഥലം മാറ്റ നടപടികൾക്കെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. ജീവനക്കാരുടെ നിലവിലുള്ള സീനിയോരിറ്റി അട്ടിമറിക്കുന്നതും ഡിആർബി ജില്ലയിൽ സ്ഥലം മാറ്റം ലഭിക്കുന്ന സമ്പ്രദായം തകിടം മറിക്കുന്നതുമാണ് ഓൺലൈൻ സ്ഥലം മാറ്റ നയങ്ങളെന്ന് കമ്മറ്റി കുറ്റപ്പെടുത്തി. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം നടപടികൾ പുനഃപരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.എൻ.ജി .ഒ. അസോസിയേഷൻ ജില്ലാ ട്രഷറർ കെ.ടി .ഷാജി ഉദ്ഘാടനം ചെയ്തു .ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി.അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മറ്റിയംഗം എൻ.ജെ .ഷിബു ,ബ്രാഞ്ച് ട്രഷറർ സിനീഷ് ജോസഫ്, അബ്ദുൾ ഗഫൂർ എന്നിവർ നേത്വത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *