June 13, 2026

മീനങ്ങാടി ക്ഷീരസംഘം സൗരോര്‍ജ നിലയം ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി ക്ഷീരസംഘം സൗരോര്‍ജ നിലയം ഉദ്ഘാടനം നാളെ


മില്‍മ മുഖേന മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തില്‍  സ്ഥാപിച്ച  20 കിലോവാട്ട് ഉല്‍പ്പാദന ശേഷിയുളള സൗരോര്‍ജ നിലയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വ്വഹിക്കും.  ഐ.സി ബാലകൃഷ്ണന്‍  അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ മില്‍മ മലബാര്‍ യൂണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി, ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ കെ.ഉഷാദേവി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയന്‍, മില്‍മ മലബാര്‍ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി മുരളി തുടങ്ങിയവര്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *