പന്നി കര്‍ഷകര്‍ ആത്മഹത്യാ വക്കില്‍


Ad
പന്നി കര്‍ഷകര്‍ ആത്മഹത്യാ  വക്കില്‍

 കല്‍പ്പറ്റ; വയനാട്ടില്‍ കാര്‍ഷിക മേഖല അപ്പാടെ തകര്‍ന്നടിഞ്ഞ കര്‍ഷകആത്മഹത്യകള്‍ പെരുകിയപ്പോള്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും മറ്റും
കേരള വെറ്റിനറി ഡിപ്പാര്‍ട്ട്‌മെന്റ്‌ന്റെയും കേരള അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ക്ലാസ്സുകളും പഠനങ്ങളും അടിസ്ഥാനമാക്കി മിച്ച ഭക്ഷണവും ചിക്കന്‍ വേസ്റ്റും പച്ചക്കറി മാര്‍ക്കറ്റില്‍ മിച്ചം വരുന്നവയും മറ്റും ശരിയായി പാകം ചെയ്തു പന്നികള്‍ക്ക് തീറ്റയായി  നല്‍കുകയാണെങ്കില്‍  പന്നി കൃഷി ലാഭകരം ആക്കി മാറ്റാം എന്നും ഇതുമൂലം അല്പം സമയം കൂടി കഴിഞ്ഞാല്‍ മാലിന്യമായി മാറാന്‍ പോകുന്ന ഈ വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യന് സ്വാദിഷ്ടവും പോഷക സമൃദ്ധവുമായ ഇറച്ചി ആക്കി മാറ്റുകയും അതോടൊപ്പം മാലിന്യമുക്ത കേരളം എന്ന സ്വപ്നത്തില്‍ ഒരു വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശം നിര്‍ദ്ദേശങ്ങളനുസരിച്ച് പന്നി കൃഷി ഉപജീവനമാര്‍ഗ്ഗം ആക്കി

ഇക്കാലമത്രയും ഈ സേവനം ചെയ്ത പന്നി കൃഷിക്കാരെ പാടെ അവഗണിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ പന്നി കൃഷിക്കാരെ ഉന്മൂല നാശം  ചെയ്യുന്നതിന് വേണ്ടിയുള്ള ഈ ഗൂഢ ഉത്തരവിനെതിരെ,
 കോഴിയിറച്ചി ഉപയോഗിക്കുന്ന ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടിയും ചിക്കന്‍ വ്യാപാരികള്‍,  ചിക്കന്‍ ഫാര്‍മേഴ്‌സ് സര്‍വ്വോപരി പന്നി കൃഷിക്കാരുടേയും ശബ്ദമായി ഈ കരിനിയമം പിന്‍വലിക്കുന്നതുവരെ ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുപോകും. ലൈവ് സ്റ്റോക്ക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിച്ചു. എൽ എസ് എഫ് എ  വയനാട് ജില്ലാ പ്രസിഡന്റ് വിന്‍സന്‍ പടിഞ്ഞാറത്തറ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ ഫ് ചെറിയാന്‍, സീജോ വടുവഞ്ചാല്‍,ശ്രീധരന്‍ കാട്ടിക്കുളം എന്നിവര്‍ പ്രസംഗിച്ചു. ജോജു മാത്യു നന്ദി രേഖപ്പെടുത്തി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *