അക്രഡിറ്റഡ് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു


Ad
അക്രഡിറ്റഡ് എഞ്ചിനീയര്‍; അപേക്ഷ ക്ഷണിച്ചു
നെന്മേനി ഗ്രാമ പഞ്ചായത്ത് ഓഫീസിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു.  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ജൂലൈ 22 ന്  വൈകീട്ട്് 4 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ജൂലൈ 23 ന്  11 മണിയ്ക്ക്  പഞ്ചായത്ത് ഓഫീസില്‍   നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കേണ്ടതാണ്.  പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും്. യോഗ്യത :  സിവില്‍, അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി അല്ലെങ്കില്‍ 
മൂന്ന് വര്‍ഷ പോളി ടെക്നിക്ക് സിവില്‍ ഡിപ്ലോമയും  കുറഞ്ഞത് അഞ്ച് വര്‍ഷം  തൊഴിലുറപ്പ് പദ്ധതി,തദ്ദേശ സ്വയംഭരണ , സര്‍ക്കാര്‍,അര്‍ദ്ധസര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം 
അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍  സിവില്‍ ഡിപ്ലോമയും  കുറഞ്ഞത് പത്ത് വര്‍ഷം  തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ ,സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം  പഞ്ചായത്തില്‍ സ്ഥിര താമസക്കാരായവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിശദവിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *