വയര്‍മാന്‍ ; പ്രയോഗിക പരീക്ഷ


Ad
വയര്‍മാന്‍ ; പ്രയോഗിക പരീക്ഷ
 
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് വയര്‍മാന്‍ പരീക്ഷ  ആഗസ്റ്റ് 4, 5, 6 തീയതികളില്‍ നടക്കും. മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളേജില്‍ നടത്തുന്ന പരീക്ഷയില്‍ 2021 ജനുവരി 9 ന് നടത്തിയ വയര്‍മാന്‍ എഴുത്ത് പരീക്ഷ പാസായിട്ടുള്ളവര്‍ക്ക് പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകാം. പരീക്ഷാര്‍ത്ഥികളില്‍ ആഗസ്റ്റ് 3 വരെ പ്രായോഗിക പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടാല്ലാത്തവര്‍ക്ക്  എഴുത്ത് പരീക്ഷയുടെ ഹാള്‍ടിക്കറ്റ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്, ഡ്യൂപ്ലിക്കേറ്റ് ഹാള്‍ടിക്കറ്റിനുള്ള അപേക്ഷ എന്നിവ സഹിതം ജൂലൈ 3 ന് വൈകിട്ട് 5 ന് മുമ്പായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ ഹാജരായി ഡ്യൂപ്ലിക്കേറ്റ് ഹാള്‍ ടിക്കറ്റ് കൈപറ്റാം. മുന്‍പ് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രത്യേകം ഹാള്‍ ടിക്കറ്റ് അയക്കുന്നതല്ല. പ്രയോഗിക പരിക്ഷയ്ക്ക് യോഗ്യരായവരില്‍ കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗ ലക്ഷണമുള്ളവര്‍ യാതൊരു കാരണവശാലും പ്രയോഗിക പരീക്ഷയ്ക്ക് ഹാജരാകാന്‍ പാടില്ല. ഫോണ്‍ : 04936 295004
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *