November 5, 2026

ജില്ലയില്‍ 325 പേര്‍ക്ക് കൂടി കോവിഡ് 344 പേര്‍ക്ക് രോഗമുക്തിടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.36

0
Screenshot_2021_0715_172231.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 325 പേര്‍ക്ക് കൂടി കോവിഡ്
344 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  9.36
വയനാട് ജില്ലയില്‍ ഇന്ന് (15.07.21) 325 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 344 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.36 ആണ്. 316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69929 ആയി. 65358 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3972 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2793 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 54, അമ്പലവയല്‍ 26,  ബത്തേരി 22, തിരുനെല്ലി 20, നെന്‍മേനി, പനമരം 18 വീതം, മാനന്തവാടി, നൂല്‍പ്പുഴ 14 വീതം, മുട്ടില്‍ 13, മീനങ്ങാടി, തൊണ്ടര്‍നാട് 12 വീതം, പൊഴുതന, തരിയോട് 11 വീതം, എടവക 10,പൂതാടി 9, കോട്ടത്തറ, മുള്ളന്‍ കൊല്ലി 8 വീതം, പുല്‍പള്ളി, കണിയാമ്പറ്റ 7 വീതം, തവിഞ്ഞാല്‍ 6, കല്‍പ്പറ്റ 5, വെള്ളമുണ്ട 4, പടിഞ്ഞാറത്തറ 3, മൂപ്പൈനാട്, വൈത്തിരി 2 വീതം  ആളുകള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം  സ്ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തു നിന്നും വന്ന 7 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒരു കര്‍ണാടക സ്വദേശിക്കും  മാലിദ്വീപില്‍ നിന്നും വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*344 പേര്‍ക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 38 പേരും വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 306 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*905 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.07.21) പുതുതായി നിരീക്ഷണത്തിലായത് 905 പേരാണ്. 1018 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13443 പേര്‍. ഇന്ന് പുതുതായി 88 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2999 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 545962 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 516357 എണ്ണത്തിന്റെ ഫലം ലഭിച്ചു. 446428 പേര്‍ നെഗറ്റീവും 69929 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *