March 29, 2024

ക്വാറന്‍റൈന്‍ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി

0
Screenshot 20210706 201252 Google.jpg
ക്വാറന്‍റൈന്‍ ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി

കൽപ്പറ്റ: കൊവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ച വ്യക്തികള്‍ അത് ലംഘിച്ചുകൊണ്ട് വീട്ടില്‍ നിന്നും പുറത്തിറങ്ങി കൂടുതല്‍ രോഗവ്യാപനം ഉണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ അര്‍വിന്ദ് സുകുമാര്‍ ഐപിഎസ് അറിയിച്ചു. ഇന്നലെ ക്വാറന്‍റൈന്‍ ലംഘിച്ചതിന് മീനങ്ങാടി പോലീസ് സ്റ്റേഷനില്‍ രണ്ട് പേര്‍ക്കെതിരെയും മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഒരാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. ഈ മാസം ഒന്നാം തിയ്യതി മുതല്‍ ഇന്നലെ വരെ ക്വാറന്‍റൈന്‍ ലംഘനം നടത്തിയതിന് 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചതായും വരും ദിവസങ്ങളിലും ക്വാറന്‍റൈന്‍ ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.  
കൊവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കനുസരിച്ച് പുനക്രമീകരിച്ചതു പ്രകാരം എ, ബി, സി, ഡി കാറ്റഗറിയില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. നിര്‍ദേശങ്ങളില്‍ കാണിച്ച പ്രകാരമല്ലാത്ത വിധം സ്ഥാപനങ്ങളോ കടകളോ തുറന്നു പ്രവര്‍ത്തിക്കുന്നതായി ശ്രദ്ദയില്‍പ്പെട്ടാല്‍ കര്‍ശനനടപടി എടുക്കും. സി, ഡി, കാറ്റഗറിയില്‍ പോലീസ് പരിശോധന ശക്തമാക്കുന്നതിനായി എസ് എച്ച് ഒ മാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഇവിടങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെയും അനുമതിയില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും, വ്യക്തമായ കരണങ്ങളില്ലാതെ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ക്കെതിരെയും ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. 
കൊവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള പോലീസ് നടപടിയില്‍ ജില്ലയില്‍ ജൂലൈ ഒന്ന് മുതല്‍ ഇന്നലെ വരെ സാമൂഹിക അകലം പാലിക്കാതെ പൊതു ഇടങ്ങളില്‍ പെരുമാറിയതിന് 3827 പേര്‍ക്കെതിരെയും ശരിയായ വിധം മാസ്ക് ധരിക്കാത്തതിന് 3741 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *