November 6, 2026

മെഡിക്കൽ കോളജിലെ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കണം: സ്പന്ദനം ജീവകാരുണ്യ കൂട്ടായ്മ

0
IMG-20210716-WA0016.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മെഡിക്കൽ കോളജിലെ സ്പെഷ്യാലിറ്റി

വിഭാഗങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കണം: സ്പന്ദനം ജീവകാരുണ്യ കൂട്ടായ്മ 

മാനന്തവാടി : മെഡിക്കൽ കോളേജായി ഉയർത്തിയ ജില്ലാ ആശുപത്രിയിൽ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് സ്പന്ദനം ജീവകാരുണ്യ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ വർഷം തന്നെ മെഡിക്കൽ വിദ്യാർഥികൾക്ക്
പ്രവേശനം നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സർക്കാർ 
സ്വീകരിക്കണമെന്നും സ്പന്ദനം കൂട്ടായ്‌മ പറഞ്ഞു. സ്പന്ദനം കൂട്ടായ്മ യോഗം മുഖ്യ രക്ഷാധികാരി ജോസഫ്
ഫ്രാൻസിസ് വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ഗോകുൽദേവ്
അധ്യക്ഷത വഹിച്ചു. എം.ജെ. വർക്കി, ബാബു ഫിലിപ്പ്, കൈപ്പാണി ഇബ്രാഹിം,
കെ.എം. ഷിനോജ്, ഫാ. വർഗീസ് മറ്റമന, പി.സി. ജോൺസൺ, ജസ്റ്റിൻ പനച്ചിയിൽ,സി.ജെ. അലക്സ്, ജാഫർ തമ്മട്ടാൻ, ബാലു വർഗീസ്, സിസ്റ്റർ സെലിൻ, പി.കെ. മാത്യു, എൻ.കെ. കുര്യൻ, എബി എന്നിവർ സംസാരിച്ചു .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *