June 13, 2026

വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.

0
n298862318b8370a2db4d5cb6d1f0403a0e0c11a41a4b97bd2f7113358bae05a034f81a6bc.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക തീരം മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത മൂന്നു ദിവസം വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, കക്കയം ഡാമില്‍ ജലനിരപ്പുയര്‍ന്നതായി അലര്‍ട്ട് നല്‍കി. എന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയര്‍ന്നിട്ടില്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *