June 13, 2026

ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

0
IMG-20210716-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു
കൽപ്പറ്റ:  ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. കൊളവയൽ സ്വദേശിനി നിമിഷയുടെ ഫോണാണ് ഇന്ന് രാവിലെ മകളുടെ ഓൺലൈൻ ക്ലാസിനു ശേഷം ചാർജിന് ഇട്ടപ്പോൾ പൊട്ടിത്തെറിച്ചത്. മകളുടെ ഓൺലൈൻ .  നേരത്തെയും ഒരു തവണ ചാർജ് നിൽക്കാതായപ്പോൾ അഴിച്ച് നോക്കിയപ്പോൾ ബാറ്ററി വീർത്ത് വരുന്നത് ശ്രദ്ധയിൽ പെട്ടെങ്കിലും ബാറ്ററി മാറ്റാൻ സാധിച്ചില്ലന്നും നിമിഷ പറഞ്ഞു. ഇതോടെ മകളുടെ ഓൺലൈൻ പഠനം മുടങ്ങുമെന്ന ആശങ്കയാണ് ഇപ്പോഴുള്ളതെന്നും  നിമിഷ പറഞ്ഞു. ബാറ്ററി വീക്കായാൽ ചാർജ് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കാനോ കത്തി നശിക്കാനോ സാധ്യതയുണ്ടന്നും ബാറ്ററി വീർത്ത് വരുന്നത് കണ്ടാൽ മാറ്റണമെന്നും വിദഗ്ധർ പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *