മത്സ്യകച്ചവടത്തിനായി പുതിയ വാഹനം വാങ്ങി നല്‍കി


Ad
മത്സ്യകച്ചവടത്തിനായി പുതിയ വാഹനം വാങ്ങി നല്‍കി

മേപ്പാടി: മത്സ്യകച്ചവടത്തിനായി ഡിവൈഎഫ്‌ഐ ചൂരല്‍മല മേഖല കമ്മിറ്റിയും അഷ്‌റഫ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി കച്ചവടക്കാരന് പുതിയ വാഹനം നല്‍കി. ചൂരല്‍മല പ്രദേശത്ത് മത്സ്യവില്‍പ്പന നടത്തുന്ന മുഹമ്മദ് എന്ന തൊഴിലാളി മത്സ്യവില്‍പ്പനയ്ക്കായി ഉപയോഗിക്കുന്ന പഴയ വണ്ടി യാത്രായോഗ്യമല്ലാതായതിനെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ ചൂരല്‍മല മേഖല കമ്മിറ്റിയും അഷ്‌റഫ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന ആക്റ്റീവയുടെ താക്കോല്‍ ദാനം സി പി ഐ എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, സി.പി.ഐ.എം ചൂരല്‍മല ലോക്കല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ജിതിന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവന്‍, ട്രസ്റ്റ് കണ്‍വീനര്‍ ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *