ഫാര്‍മേഴ്‌സ് – ഫെസിലിറ്റേഷന്‍ കം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു


Ad
ഫാര്‍മേഴ്‌സ് – ഫെസിലിറ്റേഷന്‍ കം ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: അന്തരിച്ച വയനാട് ലോകസഭാ മുന്‍ എംപി .എം ഐ ഷാനവാസ് കല്‍പ്പറ്റ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന് അനുവദിച്ച ഫാര്‍മേഴ്‌സ് ഫെസിലിറ്റേഷന്‍ കം ഇന്‍ഫോര്‍മേഷന്‍ സെന്ററിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ: ടീ സിദ്ദീഖ് എം എല്‍ എ നിര്‍വഹിച്ചു.നഗരസഭാ പരിധിയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവന്‍ ക്ഷീരകര്‍ഷകരെയും എ പി എല്‍, ബിപിഎല്‍ വ്യത്യാസം ഇല്ലാതെ ഉള്‍പ്പെടുത്തണമെന്ന് ക്ഷീരമേഘലയിലെ കര്‍ഷകരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുംമെന്നും ഉദ്ഘാടനം ചെയ്ത് കൊണ്ട് അഡ്വ: ടീ സിദ്ദീഖ് പറഞ്ഞു.നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ കെ ഉഷ ദേവി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ മുന്‍ ചെയര്‍മാന്‍ പി.പി ആലി, സംഘം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ ,നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഒ.സരോജിനി. മില്‍മ പി ഐ ജില്ലാ ഓഫീസര്‍ ബിജു സ്‌കറിയ .മില്‍മ അസി. മില്‍ക്ക് പ്രൊക്യൂര്‍ മെറ്റ് ഓഫീസര്‍ .കെ .ചില്‍ സു,കെ എ സ്‌കിറയ ,പി കെ മുരളി സംഘം സെക്രട്ടറി സംഗീത അജീഷ് എന്നിവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *