November 8, 2026

പെരുന്നാള്‍ പ്രമാണിച്ചുള്ള കേരളത്തിലെ ഇളവുകള്‍; രൂക്ഷ വിമര്‍ശനവുമായി മനു അഭിഷേക് സിങ്‌വി

0
n29941009662cb96efbeb89c1b868a204ea79584daf1135132ce28230995b06dafcb4c2720.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വലിയ പെരുന്നാളിന് കേരളത്തിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി. നടപടി നിന്ദ്യമാണ്. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റാണെന്നില്‍ പെരുന്നാള്‍ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്തു. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും അദ്ദേഹം വിമര്‍ശിച്ചു.

പെരുന്നാള്‍ പ്രമാണിച്ച്‌ കേരളത്തില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസവും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *