നീലഗിരിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് സമ്പൂർണ്ണ നിരോധനം


Ad
നീലഗിരിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് സമ്പൂർണ്ണ നിരോധനം 

നീലഗിരി : ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന ഊട്ടി, ഗൂഢല്ലൂര്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നീലഗിരി ജില്ലയില്‍ പ്ലാസ്റ്റികിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ജില്ലകലക്ടര്‍. പ്ലാസ്റ്റിക് കാരിബാഗുകള്‍, കപ്പുകള്‍, തെര്‍മോകോളിലും മറ്റും തീര്‍ത്ത പ്ലേറ്റുകള്‍ തുടങ്ങിയവക്കാണ് കര്‍ശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 
മഴക്കാലജന്യരോഗങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് നടപടി. മേല്‍പ്പറഞ്ഞ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സാമഗ്രികള്‍ വലിച്ചെറിഞ്ഞാല്‍ പിഴയീടാക്കാനും കലക്ടര്‍ ഇന്നസെന്റ് ദിവ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *