April 26, 2024

ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

0
Img 20210718 Wa0048.jpg
ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു

കൽപ്പറ്റ: ജില്ലയിൽ കോഴിയിറച്ചി വില വർധിക്കുന്നു. കിലോഗ്രാമിനു 230 രൂപയാണ് ഭൂരിഭാഗം മേഖലകളിലും കോഴിയിറച്ചിയുടെ വില. കഴിഞ്ഞയാഴ്ച കിലോഗ്രാമിനു 160 രൂപയായിരുന്നു ജില്ലയിലെ ശരാശരി വില. തമിഴ്നാട്ടിൽ ഉൽപാദനം കുറച്ചതാണു വില വർധനയ്ക്കു കാരണമെന്ന് വ്യാപാരികൾ പറയുന്നു. അതേസമയം പെരുന്നാൾ, ഓണം സീസൺ മുന്നിൽ കണ്ട് കൃതിമമായി തമിഴ്നാട്ടിൽ ഉത്പാദനം കുറച്ചതാണ് വില ഉയരാൻ കാരണമെന്നും വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ ഇനിയും വില ഉയരാനാണ് സാധ്യതയെന്നും വിവരം. കൽപ്പറ്റ, സുൽത്താൻ ബത്തേരി, പനമരം, കേണിച്ചിറ, വെെത്തിരി എന്നിവിടങ്ങളിൽ 230 ആണ് വില.
ലാേക്ഡൗൺ പ്രതിസന്ധികൾക്കിടയിൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്നതിനിടയിൽ ഇറച്ചിക്കോഴി വില വർദ്ധനവ് കനത്ത ആഘാതമേകുന്ന സാഹചര്യത്തിൽ ഇറച്ചിക്കോഴിയുടെ വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇറച്ചിക്കോഴി വില വർദ്ധനവ് പെരുന്നാൾ വിപണി ലക്ഷ്യംവെച്ച് തമിഴ്നാട് ലോബി തയ്യാറാക്കിയതാണ്. തമിഴ്നാട്ടിൽ നിന്നാണ് ഇറച്ചികോഴിയുടെ കേരളത്തിലേക്കുള്ള പ്രധാന വരവ് എന്നതിനാൽ തമിഴ്നാട് സർക്കാറുമായി ഈ വിഷയം സംസാരിച്ചു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ അടിയന്തിര ശ്രമം നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *