പന്നി കൃഷിക്കാരുടെ തീറ്റ മുടക്കരുത് എന്ന ആവശ്യവുമായി ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി


Ad
പന്നി കൃഷിക്കാരുടെ തീറ്റ മുടക്കരുത് എന്ന ആവശ്യവുമായി ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

കൽപ്പറ്റ: കോഴി മാലിന്യം പന്നി കർഷകർക്ക് തീറ്റിയായി നൽകരുത്, റെന്ററിങ് പ്ലാന്റുകൾക്ക് മാത്രമേ നൽകാവൂ എന്ന ഉത്തരവിനെതിരെ ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തിരുത്തരവാദപരമായ ഉത്തരവ് കേരള മുഖ്യമന്ത്രിയെയും പൊലൂഷൻ കൺട്രോൾ ചെയർമാൻ , മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എന്നിവരെ ലൈവ് സ്‌റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജന.സെക്രട്ടറി വി. പാച്ചന്റെ നേതൃത്വത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ .എസ്.രവീന്ദ്രൻ, ജോയിൻ സെക്രട്ടറിമാരായ ആൻസൺ. കെ.ഡേവിഡ്, അനൂപ് തടിയൂർ, സംസ്ഥാന കമ്മിറ്റി അംഗം മേജോ. ഫ്രാൻസീസ് എന്നിവർ നേരിൽ കണ്ട് ബോധ്യപ്പെടുത്തി. പന്നി കർഷകർ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധി മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് ഉറപ്പ് ലഭിച്ചതായി നേതാക്കാൾ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *