സ്നേഹസ്പർശം ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു


Ad
സ്നേഹസ്പർശം ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു 

തൊണ്ടർനാട്: എം റ്റി ഡി എം ഹയർസെക്കൻഡറി സ്കൂളിലെ 'സ്നേഹസ്പർശം' പരിപാടിയുടെ ഭാഗമായി സ്കൂൾ ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി നിർവഹിച്ചു . പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി നടപ്പിലാക്കുന്ന സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചത്. പി ടി എ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മാസ്റ്റർ അനിൽകുമാർ,പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വൈസ് പ്രസിഡൻറ് എ കെ ശങ്കരൻ മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൈമുന അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്തംഗം, രമ്യ താരേഷ്, പ്രിൻസിപ്പൾ അബ്രഹാം വി ജെ, സ്റ്റാഫ്‌ സെക്രട്ടറി ബിജു പി ടി കെ, സുനോജ് എസ് എന്നിവർ സംസാരിച്ചു . ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും ടാബും ടിവിയും പൊതുപഠന കേന്ദ്രമായ പാലേരി അംഗൻവാടിയിലേക്ക് ടി വി യും നൽകി. അധ്യാപകർ, മാനേജ്‍മെന്റ്, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്നാണ് ഇതിനായുള്ള തുക ശേഖരിച്ചത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *