November 8, 2026

വ്യവസായികൾക്ക് ഭീഷണിക്കത്ത് : ചുണ്ടേൽ പോസ്റ്റ് ഓഫീസിലെത്തിയത് ബെൻസ് കാറിലെത്തിയ മാവോവാദികൾ !!!!

0
IMG-20210720-WA0036.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വ്യവസായികൾക്ക് ഭീഷണിക്കത്ത് :

ചുണ്ടേൽ പോസ്റ്റ് ഓഫീസിലെത്തിയത്
ബെൻസ് കാറിലെത്തിയ മാവോവാദികൾ !!!!
കൽപ്പറ്റ: മാവോവാദികളുടെ പേരിൽ വ്യവസായികളെ ഭീഷണിപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ചത് ബെൻസ് കാറിൽ. ഇതു തന്നെയാണ് പ്രതികൾക്ക് വിനയായത്. മാവോവാദി സാനിധ്യമുള്ള വയനാട്ടിലെ പോസ്റ്റോഫീസിൽ നിന്നും കത്തയച്ചാൽ വിശ്വസനീയത കൂടുമെന്നതിനാൽ ചുണ്ടേൽ പോസ്റ്റോഫീസും തിരഞ്ഞെടുത്തു. കോഴിക്കോട്ടെ പ്രമുഖ വ്യവസായികൾക്ക് മാവോവാദികളുടെ പേരിൽ കത്തയച്ച പറോപ്പടി തച്ചംങ്കോട് ഹബീബ് റഹ്മാൻ (46) കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43) എന്നിവരെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ചും, ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാനാണ് മാവോവാദി ഭീഷണിക്കത്തയച്ചത്. മാവോവാദികളുടെ എഴുത്ത് രീതി ഗൂഗിളിൽ നിന്നാണ് തിരഞ്ഞടുത്തത്. ആധികാരികത വരാൻ വയനാടും തിരഞ്ഞടുത്തു. വ്യവസായികൾക്ക് ലഭിച്ച കത്ത് ചുണ്ടയിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്ന് മനസിലാക്കിയ അന്വേഷണ സംഘം സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ബെൻസ് കാറിൽ എത്തിയതെന്ന് മനസിലായത്. കാറിൻ്റെ ഉടമയെ അന്വേഷിച്ചപ്പോഴാണ് ഇത് വാടകക്ക് എടുത്ത പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഹബീബാണ് മുഖ്യ ആസൂത്രകൻ. മുമ്പും ഇദ്ദേഹം പലരെയും ട്രാപ്പിൽപ്പെടുത്തിയതായി സൂചനയുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *